ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് ചിറ്റമൃത്. ചർമ്മത്തിലെ പാടുകൾ, ചുളിവുകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയവയ്ക്കെല്ലാം മികച്ച പരിഹാര മാർഗമാണിത്. ആന്റിഓക്ഡിഡന്റുകൾ ധാരാളമായി ഇവയിലുണ്ട്. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന ഗുണങ്ങളും ചിറ്റമൃതിനെ സവിശേഷമാക്കുന്നു. ചിറ്റമൃതിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെയും അണുക്കളെയും നിയന്ത്രിച്ച് മനോഹരമായ തിളങ്ങുന്ന ചർമ്മം നിലനിർത്താനും ചിറ്റമൃത് സഹായിക്കും. മുഖചർമ്മത്തെ തിളക്കമുള്ളതാക്കാനും ചിറ്റമൃത് സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ചിറ്റമൃത് നല്ലതാണ്. അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പിഗ്മെന്റേഷൻ, കറുത്ത പാടുകൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ചിറ്റമൃത് സഹായിക്കും.
ചിറ്റമൃത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്തമായ ഒരു പരിഹാരം തേടുന്നവർക്ക് മികച്ച പ്രതിവിധിയാണിത്. പൊടിയായോ, കഷായമായോ, ജ്യൂസായോ വിവിധ രീതികളിൽ ചിറ്റമൃത് ഉപയോഗിക്കാം.

