വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്ക്ക് അവതാര് ഫീച്ചര് നിലവില് ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈല് ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകള്ക്കിടയില് ഉള്പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത.
ആന്ഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയില് ഇവ ലഭ്യമായി തുടങ്ങി എന്ന് വാബെറ്റ് ഇന്ഫോ പുറത്തുവിട്ട റിപ്പോര്ട്ടില് പറയുന്നു. നിങ്ങളുടെ അവതാര് കോണ്ഫിഗര് ചെയ്തുകഴിഞ്ഞാല്, പ്ലാറ്റ്ഫോമില് മറ്റുള്ളവരുമായി ഷെയര് ചെയ്യാന് കഴിയുന്ന ഒരു പുതിയ സ്റ്റിക്കര് പായ്ക്ക് വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യും. കൂടാതെ വാട്ട്സ്ആപ്പില് നിങ്ങളുടെ പ്രൊഫൈല് ഫോട്ടോയായി ഒരു അവതാര് തിരഞ്ഞെടുക്കാനും കഴിയും.
വാട്ട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുകയും അനുയോജ്യമായ രണ്ട് പതിപ്പുകളിലൊന്നിലേക്ക് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്, അവതാര് ഫംഗ്ഷനുകളിലേക്ക് ആക്സസ് ലഭിക്കും. ഇത് അറിയാനായി വാട്ട്സ്ആപ്പ് സെറ്റിങ്സില് പോയി ”അവതാര്” എന്ന പേരില് സെര്ച്ച് ചെയ്യുക. ഉണ്ടെങ്കില് അവതാര് ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും ആഴ്ചകള്ക്കുള്ളില് കൂടുതല് ഉപയോക്താക്കള്ക്ക് അവതാര് കോണ്ഫിഗര് ചെയ്യാന് കഴിയുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താല് മാത്രമേ പുതിയ ഫീച്ചര് ലഭിക്കൂ.

