ഐഫോണുകള്‍ വാട്ട്‌സാപ്പ് ലഭിക്കുന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്ത് നോക്കൂ

എല്ലാ തരം സ്മാര്‍ട്ട് ഫോണുകളിലും കണ്ട് വരുന്ന ഒരു ആപ്‌ളിക്കേഷനാണ് വാട്ട്‌സാപ്പ്. എന്നാല്‍, ചില ഐഫോണ്‍ മോഡല്‍ ഉടമകള്‍ക്ക് ഒക്ടോബര്‍ മാസത്തിന് ശേഷം വാട്ട്‌സാപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

പഴയ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും വാട്ട്‌സാപ്പ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതിരിക്കുക. പഴയ മോഡലുകളില്‍ ഉപയോഗത്തിലുള്ള ഐഒഎസ് 10,11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ ഒക്ടോബര്‍ 24 മുതല്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് വാട്ട്‌സാപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിനെ കുറിച്ചുള്ള വിവരം നിലവില്‍ ഈ സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്ട്‌സാപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, നിസാരമായ അപ്‌ഡേറ്റിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മേല്‍പ്പറഞ്ഞ സോഫ്റ്റ്‌വെയറിലുള്ള ഐഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സാപ്പ് സേവനങ്ങള്‍ ലഭ്യമാകാന്‍ ഒക്ടോബര്‍ 24നകം ഫോണ്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണം. ഇതിനായി ഐഫോണിന്റെ ജനറല്‍ സെറ്റിംഗ്‌സ് മെനുവില്‍ പ്രവേശിച്ച ശേഷം അപ്‌ഡേറ്റ് ഓപ്ഷന്‍ നിലവിലുണ്ടോ എന്ന് പരിശോധിച്ചാല്‍ മതിയാകും.