പീഡനക്കേസ്; എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്ക് സസ്‌പെൻഷൻ കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നുമാണ് എംഎൽഎയെ സസ്‌പെൻഡ് ചെയ്തത്.

ആറു മാസത്തേക്കാണ് സസ്‌പെൻഷൻ. എംഎൽഎയുടെ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ട ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സ്‌കൂൾ അധ്യാപികയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ നൽകിയിരുന്ന പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളും യുവതി ഉന്നയിച്ചിരുന്നു.

ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് എംഎൽഎക്കെതിരെ കേസെടുത്തിട്ടുള്ളത്.