രാത്രിസമയത്ത് ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ….

രാത്രി സമയത്ത് എതൊക്കെ ഭക്ഷണങ്ങൾ കഴിക്കാമെന്നത് സംബന്ധിച്ച് പലർക്കും സംശയങ്ങളുണ്ട്. പകൽ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിൽ കഴിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്തൊക്കെ ഭക്ഷണമാണ് രാത്രിയിൽ കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.

തണുത്ത ഭക്ഷണങ്ങളോ ശീതള പാനീയങ്ങളോ രാത്രിയിൽ കഴിക്കരുത്. രാത്രിയിൽ പഴങ്ങളോ പച്ചക്കറികളോ അടങ്ങിയ സാലഡ് ഒരിക്കലും കഴിക്കരുത്. കാരണം ഇവ ദഹന സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ചായയും കാപ്പിയും എപ്പോൾ കിട്ടിയാലും കുടിക്കുന്ന ചിലരുണ്ട്. എന്നാൽ രാത്രിയിൽ ഇവ കുടിയ്ക്കരുത്. കാരണം ഇത്തരത്തിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. ദഹനത്തെയും ഇത് ബാധിക്കാനിടയുണ്ട്.

പാലുൽപ്പന്നങ്ങളിൽ ഒന്നാണ് തൈര്. പകൽ സമയത്ത് ഇത് നമ്മൾ ചോറിന്റെ കൂടെയും അല്ലാതെയുമൊക്കെ കഴിക്കാറുണ്ട്. എന്നാൽ രാത്രിയിൽ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.