കോണ്‍ഗ്രസ് ദേശീയ സമിതി: പ്രിയങ്കയും വേണുഗോപാലും തുടരാന്‍ സാധ്യത

കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ്, അജയ് മാക്കാന്‍, രണ്‍ ദീപ് സിംഗ് സുര്‍ജ്ജേവാല മുതലായവര്‍ തുടരുമെന്ന് സൂചന. സച്ചിന്‍ പൈലറ്റ് , ഗൗരവ് ഗഗോയ് എന്നിവരും ദേശീയ നേത്യത്വത്തിന്റെ ഭാഗമാകും.

അതേസമയം, പാര്‍ലമെന്ററി നേതൃസ്ഥാനങ്ങളിലെ പുന:സംഘടനയും ഉടനുണ്ടാകും. രാജ്യസഭയില്‍ മുകള്‍ വാസ്നിക്ക്, പി.ചിദംബരം തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. ലോകസഭയില്‍ മനീഷ് തിവാരി സഭാ നേതാവായ് പരിഗണിക്കപ്പെടും.

എന്നാല്‍, ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഖര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ തന്നെ കൂടി പരിഗണിക്കണം എന്നാണ് ശശി തരൂരിന്റെ നിലപാട്. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയോ വൈസ് പ്രസിഡന്റ് പദവിയോ ആണ് തരൂരിന്റെ പ്രതീക്ഷ.