ഖാർഗെക്ക് ഒരു മികച്ച ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്ത മല്ലികാർജുൻ ഖർഗെയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മല്ലികാർജുൻ ഖർഗെക്ക് തന്റെ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖാർഗെക്ക് ഒരു മികച്ച ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസ നേർന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസ അറിയിച്ചു. ഖാർഗെയുടെ വസതിയിലേക്ക് നേരിട്ടെത്തിയാണ് സോണിയാ ഗാന്ധി ആശംസകൾ നേർന്നത്. പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന് ആശംസകൾ നേർന്നു. ശശി തരൂരും അദ്ദേഹത്തെ അഭിനന്ദിച്ചു.