ബോളിവുഡ് നടി ദീപിക പദുകോണ്‍ ഗ്രീക്ക് ഗോള്‍ഡന്‍ റേഷ്യോ പട്ടികയില്‍

ഗ്രീക്ക് ഗോള്‍ഡന്‍ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയില്‍ ഇടം നേടി ബോളിവുഡ് നടി ദീപിക പദുകോണ്‍. ആഗോള സെലിബ്രിറ്റികള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

94.52 സ്‌കോറോടെ ജോഡി കോമറാണ് ഒന്നാമത്. 94.37 സ്‌കോറോടെ സെന്‍ഡായ രണ്ടാം സ്ഥാനവും 94.35 സ്‌കോറോടെ ബെല്ല ഹഡിഡ് മൂന്നാം സ്ഥാനവും നേടി. 91.22 സ്‌കോറോടെ ഒന്‍പതാം സ്ഥാനത്താണ് ദീപിക. ടെയ്‌ലര്‍ സ്വിഫ്റ്റ(91.64), കിം കര്‍ദാഷ്യന്‍(91.28), അരിയാന ഗ്രാന്റെ(91.81) തുടങ്ങിയവരാണ് ലിസ്റ്റിലുള്ള മറ്റു പ്രമുഖര്‍. നെറ്റഫ്‌ലിക്‌സ് സീരീസായ സ്‌ക്വിഡ് ഗെയിമിലെ നായിക ജംഗ് ഹൂയോണാണ് പത്താം സ്ഥാനത്ത്