കൊച്ചി: കെഎസ്ആര്ടിസിയില് സിംഗിള് ഡ്യൂട്ടി പരിഷ്കാരം നടപ്പില് വന്നതിന് ശേഷം പ്രയോജനം ഉണ്ടായോ എന്ന ചോദ്യവുമായി ഹൈക്കോടതി. ഏതെല്ലാം ഡിപ്പോകളില് നടപ്പിലാക്കി, എന്തെല്ലാം പ്രയോജനം ഉണ്ടായി എന്ന് അറിയിക്കണമെന്നും കോടതി അറിയിച്ചു.
അതേസമയം, നിലവില് പാറശാല ഡിപ്പോയില് മാത്രമാണ് സിംഗിള് ഡ്യൂട്ടി നടപ്പിലാക്കിയതെന്ന് കെഎസ്ആര്ടിസി അഭിഭാഷകന് കോടതിയില് വ്യക്തമാക്കി. ഡ്യൂട്ടി പരിഷ്കരണത്തിന് ശേഷം പാറശ്ശാലയിലെ ദിവസ വരുമാനം 30,000 മുതല് 40,000 രൂപ വരെ കൂടിയെന്നും കെഎസ്ആര്ടിസി ചൂണ്ടിക്കാട്ടി.

