സിനിമ ഉണ്ടാകുന്നതിന് മുന്പെ ലോകത്ത് മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടെന്നും സിനിമ മനുഷ്യനെ വഴി തെറ്റിക്കുന്ന ഒന്നല്ലെന്നും മമ്മൂട്ടി. റോഷാക്ക് സിനിമയുടെ വിജയാഘോഷ വേളയില് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ മനുഷ്യനിലും നന്മയും തിന്മയും ഇല്ലേ? നമ്മളാരും എല്ലാം തികഞ്ഞ മനുഷ്യരല്ല, നമ്മള് കാണാത്ത ഒരുപാട് തിന്മകള് നമ്മളിലെല്ലാവരിലുമുണ്ട്. നാട്ടില് നടന്ന ഏറ്റവും പുതിയ ക്രൈമില് കണ്ടുപിടിക്കപ്പെട്ട ഒരാള് സര്വസമ്മതനായ, എല്ലാവരാലും ഇഷ്ടപ്പെടുന്ന, ആര്ക്കും സംശയം തോന്നാത്ത, സൗമ്യനായ ഒരാളാണ്. അയാള് ഇങ്ങനെയൊരു ക്രൈം ചെയ്തെന്ന് എങ്ങനെ വിശ്വസിക്കും. സിനിമ ഉണ്ടാകുന്നതിനു മുമ്ബേ ലോകത്ത് മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടായിരുന്നു.സിനിമ ഉണ്ടായിട്ട് നൂറോ നൂറ്റമ്ബതോ വര്ഷങ്ങള് മാത്രമേ ആയിട്ടുള്ളൂ. മനുഷ്യരാശി അതിനൊക്കെ മുമ്ബേ ഉണ്ട്. സിനിമ കണ്ട് ആളുകള് ചീത്തയാകുക എന്ന് പറയുന്നത് അപൂര്വമാണ്’- മമ്മൂട്ടി പറഞ്ഞു. .

