ന്യൂഡല്ഹി: ആധാര് കാര്ഡ് അപ്ഡേറ്റ് ചെയ്യണമെന്ന അഭ്യര്ഥനയുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ. 10 വര്ഷത്തിലേറെയായി യുണീക് ഐഡി നല്കിയിട്ടും അവരവരുടെ വിശദാംശങ്ങള് അപ്ഡേറ്റ് ചെയ്യാത്ത ആധാര് ഉടമകളോട് തിരിച്ചറിയല് രേഖകളും റസിഡന്സ് പ്രൂഫ് രേഖകളും അപ്ഡേറ്റ് ചെയ്യാന് യുഐഡിഎഐ അഭ്യര്ത്ഥിച്ചിരിക്കുന്നത്.
ആധാര് കാര്ഡ് അപ്ഡേറ്റ് ഓണ്ലൈനിലും ആധാര് കേന്ദ്രങ്ങളിലും ചെയ്യാമെന്ന് പ്രസ്താവനയില് പറയുന്നുണ്ട്. 10 വര്ഷത്തിന് മുമ്ബ് യുണീക് ഐഡന്റിഫിക്കേഷന് നമ്ബര് നല്കിയവരും അവരുടെ രേഖകള് അപ്ഡേറ്റ് ചെയ്യാന് യുഐഡിഎഐ അഭ്യര്ത്ഥിക്കുന്നുണ്ട്. എന്നാല്, ഇത് നിര്ബന്ധമാണോ എന്ന് യുഐഡിഎഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആവശ്യമായ ഫീസ് അടച്ച് തിരിച്ചറിയല് രേഖകളും താമസം സംബന്ധിച്ച തെളിവുകളും അപ്ഡേറ്റ് ചെയ്യണം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള് എന്നിവയുടെ സഹായത്തോടെയാണ് ആധാര് രജിസ്റ്റര് ചെയ്യുന്നത്. കഴിഞ്ഞ 10 വര്ഷത്തിനിടയില്, വ്യക്തികളുടെ തിരിച്ചറിയല് മാര്ഗമായി ആധാര് നമ്ബര് മാറിയിട്ടുണ്ടെന്നും പ്രസ്താവനയില് പറയുന്നു. വിവിധ സര്ക്കാര് പദ്ധതികളിലും സേവനങ്ങളിലും ആധാര് നമ്ബര് ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാര് നിര്ബന്ധമാണ് ഇപ്പോള്. സര്ക്കാര് ആനുകൂല്യങ്ങള് ലഭിക്കുന്നതിന്, തിരിച്ചറിയല്/സര്ട്ടിഫിക്കേഷനിലെ അസൗകര്യങ്ങള് ഒഴിവാക്കാന് വ്യക്തികള് അവരുടെ ആധാര് ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

