ബിസിസിഐ പ്രസിഡന്റ് പദവിയില്‍ നിന്ന് ദാദ പുറത്തേക്ക്‌

മുംബൈ: ഈ മാസം 18നാണ് ബി സി സി ഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്‍, അധ്യക്ഷ പദവിയില്‍ രണ്ടാം അവസരമില്ലാതെ സൗരവ് ഗാംഗുലി പടിയിറങ്ങുന്നു. ബി സി സി ഐ പ്രസിഡന്റ് പദവിയില്‍ സൗരവ് ഗാംഗുലി പരാജയമാണെന്നായിരുന്നു കഴിഞ്ഞയാഴ്ച ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചയിലെ വിലയിരുത്തല്‍.

ഐസിസി ചെയര്‍മാന്‍ പദവിയിലേക്കും ഗാംഗുലിയെ പരിഗണിക്കില്ലെന്ന കൃത്യമായ സൂചനയാണ് ജയ് ഷാ നല്‍കുന്നത്. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചട്ടവിരുദ്ധമായി പങ്കെടുത്തതും ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചതും ഗാംഗുലിയെ വിവാദത്തിലാക്കി.

അതേസമയം, പേസര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ നിശബ്ദനായതും ബിജെപി താല്‍പര്യത്തിനനുസരിച്ച് പ്രതികരണങ്ങള്‍ നടത്തിയതും ഗാംഗുലിക്ക് ദുര്‍ബലനായ പ്രസിഡന്റെന്ന പ്രതിച്ഛായ നല്‍കുകയായിരുന്നു.