തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശ പര്യടനം കഴിഞ്ഞ് കേരളത്തിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. നോര്‍വെയും ബ്രിട്ടനും സന്ദര്‍ശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാല്‍ യുഎഇ സന്ദര്‍ശിച്ച ശേഷം 15ന് മടങ്ങിയെത്താനാണ് നിലവിലെ തീരുമാനം.
അതേസമയം, ഈ മാസം നാലിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും ഉള്‍പ്പെടെ യൂറോപ്പിലേയ്ക്ക് പോയത്. നോര്വെയിലായിരുന്നു ആദ്യ സന്ദര്‍ശനം. നോര്‍വെ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ധാരണയായി. നോര്‍വീജിയന്‍ കമ്ബനികളുടെ നിക്ഷേപക സംഗമം ജനുവരിയില്‍ നടത്താനും തീരുമാനമായി.
എന്നാല്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് ഉള്‍പ്പെടെയുള്ള പ്രതിനിധികളും, മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിമാരുമെല്ലാം അടുത്ത ദിവസം തന്നെ നാട്ടിലെത്തും. വ്യവസായ മന്ത്രി പി രാജീവ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി വി പി ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെല്‍ഷ് ആരോഗ്യമന്ത്രി എലൂനെഡ് മോര്‍ഗനുമായും വെല്‍ഷ് എന്‍എച്ച്എസ് ചീഫ് നഴ്സിംഗ് ഓഫീസര്‍ സൂ ട്രാങ്കുമായും ചര്‍ച്ച നടത്തി.

