എറണാകുളം: ഐശ്വര്യലബ്ധിക്കായി തിരുവല്ലയിലെ ദമ്പതികള്ക്ക് എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്കി. കഴിഞ്ഞ മാസം 27ന് കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടിയിലെ ഒരു സ്ത്രീയേയും ബലി നല്കിയെന്ന് തെളിഞ്ഞത്. പെരുമ്പാവൂരിലെ ഏജന്റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.
കാലടി സ്വദേശിയായ റോസ്ലിന്, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര് സ്വദേശിയായ വൈദ്യന് ഭഗവന്ത്, ഭാര്യ ലീല എന്നിവര്ക്ക് വേണ്ടി പെരുമ്പാവൂര് സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ഇവരുടെ മൊബൈല് ടവര് ലൊക്കേഷന് തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില് പെരുമ്പാവൂര് സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
അതേസമയം, നരബലി നടന്നത് പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലീസ് സ്റ്റേഷന് പരിധിയിലായതിനാല് മൂന്ന് ജില്ലാ പോലീസ് മേധാവിമാരും ചേര്ന്നുള്ള സംയുക്ത അന്വേഷണമായിരിക്കും നടക്കുകയെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ് അറിയിച്ചു. ആഭിചാരക്രിയകള് ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

