ബിജെപി വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ നീക്കി

കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്തു നിന്ന് നീക്കി. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ നടപടിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

സന്ദീപ് വാര്യർക്കെതിരെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങളും മുൻപ് പുറത്തുവന്നിരുന്നു.

ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.