ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; സംഭവം കേരളത്തില്‍

കേരളശ്ശേരി: ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു. കുണ്ടളശ്ശേരി ചക്കാംകുന്ന് വീട്ടില്‍ സി.കെ ഹനീഫയുടെ ഉടമസ്ഥതയിലുള്ള ആമ്ബിയര്‍ റിയോ ഇലക്ട്രിക് സ്‌കൂട്ടറാണ് വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് പൊട്ടിത്തെറിച്ചത്.

അതേസമയം, സംഭവത്തില്‍ വന്‍ ദുരന്തം ഒഴിവായി. സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്ത് പത്തു നിമിഷത്തിനു ശേഷം ഉഗ്രന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനം നിര്‍ത്തിയിട്ടതിന് സമീപത്തെ ജനലും അരികിലുള്ള കിടക്കയും പൂര്‍ണമായും കത്തി ചാമ്ബലായി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. 2021 ആഗസ്റ്റിലാണ് സ്‌കൂട്ടര്‍ വാങ്ങിയത്.