ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലായിരുന്നു; രാഹുൽ ഗാന്ധി

ബംഗളൂരു: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

ആർഎസ്എസ് സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തതെന്നും സവർക്കർ ബ്രീട്ടീഷുകാരിൽ നിന്ന് സഹായധനം കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു. സ്വാതന്ത്ര്യസമരം നടന്ന കാലത്ത് ബിജെപി രൂപീകരിച്ചിട്ടു പോലുമില്ലായിരുന്നു. അവർക്ക് സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ല. തന്റെ അറിവനുസരിച്ച് ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ആർഎസ്എസ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വസ്തുതകളൊന്നും ബി.ജെ.പിക്ക് മറക്കാനാകില്ല. കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവർ രാജ്യ വിരുദ്ധരാണ്. അവർക്കെതിരെ പോരാടണമെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.