ഇന്ത്യന് മഹാഹമുദ്രം വഴി മുന്പ് 3000 കോടിയുടെ ലഹരിയും എകെ 47 തോക്കും കടത്തിയത് ഹാജി സലിം ഗ്രൂപ്പാണെന്നും ഇവരുടെ നെറ്റ്വര്ക്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി എന്ഐഎ. ലഹരിക്കടത്ത് എല്ടിടിഇ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമാണോയെന്ന കാര്യമാണ് ഏജന്സി പരിശോധിക്കുന്നത്.
അതേസമയം, റോ ,എന്.സി.ആര്.ബി, ഐ.ബി തുടങ്ങിയ ഏജന്സികളുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് രാജ്യാന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യന് നേവി വി.ബി.എസ് ഓപ്പറേഷന് ആരംഭിച്ചിരിക്കുകയാണ്. നേവിയുടെ കീഴിലുള്ള സമുദ്ര അതിര്ത്തിയില് ഉടനീളം പരിശോധന നടത്തും. ഇന്ത്യന് സമുദ്ര അതിര്ത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും.
അതിനിടെ, ശത്രു രാജ്യങ്ങളില് നിന്നും സമുദ്രമാര്ഗം ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതായി ഇന്റലിജിന്സിന്റെ മുന്നറിയിപ്പുണ്ട്. ഇന്ത്യന് തീരത്തു മുഴുവന് ഇനി നേവിയുടെ മയക്കുമരുന്ന് പരിശോധന കൃത്യമായി നടക്കും. കപ്പലുള്ള ഓരോന്നും ആരുടേത് എന്നു കണ്ടെത്തി പരിശോധന നടത്തും. നിരീക്ഷണ ഹെലികോപ്റ്റര്റുകള് കടലില് മുഴുവന് സമയ പരിശോധന നടത്തും. നേവി എയര് പട്രോളിംഗും ശക്തമാക്കും.

