കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർ നിയമനപ്പട്ടിക തിരിച്ചയച്ചത്. പട്ടിക തിരുത്തി നൽകണമെന്നാണ് ഗവർണർ വ്യക്തമാക്കുന്നത്.
72 പഠന ബോർഡുകളിലെ 800 ൽ പരം അംഗങ്ങളിൽ 68 പേർക്ക് യോഗ്യത ഇല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഗവർണറുടെ നടപടിയെന്നാണ് വിവരം. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം, ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയും ഗവർണറും തമ്മിൽ തർക്കം തുടരുന്നുണ്ട്. ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാണമെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു.

