ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്: കര്‍ണാടകയിലെ കോണ്‍ഗ്രസ് ഖാര്‍ഗെയ്‌ക്കൊപ്പമെന്ന് ഡി. കെ ശിവകുമാര്‍

ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കൊപ്പമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍.

‘ദേശീയ മുഖമുള്ള മുതിര്‍ന്ന നേതാവാണ് ഖര്‍ഗെ. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ശശി തരൂരിന് അവകാശമുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ടെങ്കില്‍ ശശി തരൂര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം’- ശിവകുമാര്‍ വ്യക്തമാക്കി.

അതേസമയം, കര്‍ണാടകയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയുടെ എട്ടാം ദിനമാണ് ഇന്ന്. രാവിലെ ഏഴിന് മാണ്‍ഡ്യയിലെ കെ. മലെനഹള്ളിയില്‍ നിന്ന് യാത്ര പുറപ്പെട്ടു.