ആനിമേറ്റർ നിയമനം: അപേക്ഷ നൽകാം

ആലപ്പുഴ: കുടുംബശ്രീ വഴി നടപ്പാക്കുന്ന എൻ.ആർ.എൽ.എം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ എസ്.ടി. ആനിമേറ്റർമാരെ നിയമിക്കുന്നു. രണ്ട് ഒഴിവാണുള്ളത്. ജില്ലയിൽ സ്ഥിരതാമസമുള്ള എസ്.എസ്.എൽ.സി. പാസ്സായ എസ്.ടി. വിഭാഗത്തിൽപെട്ട വനിതകൾക്ക് അപേക്ഷിക്കാം.

ഫീൽഡ് തലത്തിൽ ജോലി ചെയ്തിട്ടുള്ളവർക്കും കുടുംബശ്രീയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണ. പ്രതിമാസം 8500 രൂപ വേതനം ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 -ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, വലിയകുളം, ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0477-225104

അതേസമയം, നവകേരള കർമ്മ പദ്ധതിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺ നമ്പറും സഹിതം ഒക്ടോബർ 20ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

വിലാസം ജില്ലാ കോർഡിനേറ്റർ, നവകേരളം പദ്ധതി, രണ്ടാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം, ഫോൺ 9895897132. ഈ മെയിൽ: hkmernakulam@gmail.com.