കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. ഇന്ന് മുതൽ ഒരു വാഹനത്തിലും ഫ്ളാഷ് ലൈറ്റും നിരോധിത എയർഹോണും ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
ഫ്ളാഷ് ലൈറ്റും നിരോധിത എയർഹോണും ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. അപകടത്തെക്കുറിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിർദേശം നൽകിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന കാര്യം വ്യക്തമാണ്. വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

