കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടിക്ക് സമീപം വിളക്കോട്-മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടു നിന്നു വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്ബിനടുത്തുള്ള ഓവുചാലില്‍ മാരകായുധങ്ങള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴു വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ പിടികൂടിയത്. മുഴക്കുന്ന് എസ്ഐ ഷിബു, എസ്ഐ നാസര്‍ പൊയിലന്‍, എഎസ്ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

