‘വിക്രം’ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്‌

ഒക്ടോബര്‍ 5 മുതല്‍ 14 വരെ നടക്കുന്ന ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉലകനായകന്‍ കമല്‍ഹാസന്റെ ‘വിക്രം’ പ്രദര്‍ശിപ്പിക്കുമെന്ന് രാജ് കമല്‍ ഫിലിംസ് അറിയിച്ചു.

ജനപ്രിയവും കലാപരവുമായ സിനിമകള്‍ക്കിടയില്‍ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുന്ന പുതിയതും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതുമായ സിനിമകളെ അംഗീകരിക്കുന്ന ഓപ്പണ്‍ സിനിമാ വിഭാഗത്തിലാണ് ‘വിക്രം’ പ്രദര്‍ശിപ്പിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഈ വര്‍ഷത്തെ ഏറ്റവും വിജയകരമായ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ്. ഈ വര്‍ഷം ആദ്യം ജൂണ്‍ 3 ന് പുറത്തിറങ്ങിയ ചിത്രം ലോകമെമ്ബാടുമുള്ള ഒരു ബോക്‌സ് ഓഫീസ് പ്രതിഭാസമായി മാറുകയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറുകയും ചെയ്തു.