രാജ്യത്ത് നൂറ് 5 ജി ലാബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നൂറ് 5 ജി ലാബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നയിടമായും, നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാവും 5-ജി ലാബുകള്‍. എല്ലാ ടെലികോം സേവനദാതാക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതമാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ചെറുകിട സംരംഭകരുടേയും സ്റ്റാര്‍ട്ട് അപ്പുകളുടെ ഊര്‍ജം കാണുമ്പോള്‍ സന്തോഷമുണ്ട്’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 5 ജിയുടെ ലോഞ്ച് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ നിര്‍ണ്ണായക നിമിഷമാകുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.