‘ഇന്ത്യയില്‍ ഐടി വിദഗ്ദനെങ്കില്‍ പാകിസ്ഥാനില്‍ ഇന്റര്‍നാഷണല്‍ ടെററിസം വിദഗ്ദന്‍’; പരിഹസിച്ച് ജയശങ്കര്‍

ന്യൂഡല്‍ഹി: ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

‘ലോകരാജ്യങ്ങളില്‍ ഇന്ത്യയെ ഐടി(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) വിദഗ്ദ്ധനായി കണക്കാക്കുമ്‌ബോള്‍, അയല്‍ രാജ്യത്തെ അന്താരാഷ്ട്ര തീവ്രവാദത്തിലെ (ഇന്റര്‍നാഷണല്‍ ടെററിസം) വിദഗ്ദ്ധന്‍ എന്നാണ് അറിയപ്പെടുന്നത്. നരേന്ദ്ര മോദി ഭരണകൂടത്തിന്റെ നയതന്ത്രമാണ് മറ്റ് രാജ്യങ്ങളെ തീവ്രവാദ ഭീഷണിയെ ഗൗരവമായി കാണുന്നതിന് ഇടയാക്കിയത്. മറ്റൊരു രാജ്യവും പാകിസ്ഥാന്‍ ചെയ്ത രീതിയില്‍ ഭീകരവാദം വളര്‍ത്തുന്നില്ല, ഇത്രയും നാള്‍ പാകിസ്ഥാന്‍ എന്താണ് ഇന്ത്യയ്ക്കെതിരെ ചെയ്തതെന്ന് ലോകത്തിന് മുന്നില്‍ കാട്ടിതന്നു. തീവ്രവാദം ഇപ്പോള്‍ അടങ്ങിയിട്ടില്ലെങ്കില്‍ ഭാവിയില്‍ തങ്ങള്‍ക്കും ദോഷം ചെയ്യുമെന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളെ ബോധവാന്‍മാരാക്കി’- ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ‘അവിഭക്ത ഇന്ത്യ’ എന്ന കാഴ്ചപ്പാട് മോദി ഭരണകൂടം എങ്ങനെ നിറവേറ്റുമെന്ന ചോദ്യത്തിന് വിഭജനം തീവ്രവാദം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ച വലിയ ദുരന്തമാണെന്നും, പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇന്ത്യ ശക്തവും വിജയകരവും ആത്മവിശ്വാസവുമുള്ളതായിരിക്കുക എന്നതാണെന്നും അദ്ദേഹം മറുപടി നല്‍കി.