ഗുരുഗ്രാം: ലോകത്തിലെ ഏറ്റവും വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് ഹരിയാനയിലെ ഗുരുഗ്രാം, നൂഹ് ജില്ലകളില്‍ നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. 10,000 ഏക്കര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടത്തിയ സര്‍വേ പ്രകാരം 180 തരം പക്ഷികള്‍, 15 തരം സസ്തനികള്‍, 29 തരം ജലജീവികളും ഉരഗങ്ങളും, 57 തരം ചിത്രശലഭങ്ങള്‍ തുടങ്ങിയവയെ ആരവല്ലി മലനിരകളില്‍ ഹരിയാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാര്‍ക്ക് നിലവില്‍ ഷാര്‍ജയിലാണുള്ളത്. 2022 ഫെബ്രുവരിയില്‍ തുറന്ന ഈ പാര്ക്കിന് 2000 ഏക്കര്‍ വിസ്തൃതിയാണ് ഉള്ളത്. ഇതിന്റെ അഞ്ചിരട്ടി വലിപ്പത്തിലാണ് ആരവല്ലി മലനിരകളില്‍ പാര്‍ക്ക് ഒരുങ്ങുന്നത്. ജീവികള്‍ക്കായി സോണുകള്‍ തിരിച്ചാണ് പാര്‍ക്കിന്റെ ക്രമീകരണം. വ്യത്യസ്ത തരം പക്ഷിമൃഗാദികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, തീരപ്രദേശം, മരുഭൂമി തുടങ്ങിയവയെല്ലാം പാര്‍ക്കില്‍ ഒരുക്കും.
പദ്ധതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

