ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ; അറിയണം ഇക്കാര്യങ്ങൾ

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ എന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ഉണ്ടാകാറുണ്ട്. ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുൻപോ ശേഷമോ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാൻ ഈ മാർഗം സഹായിക്കും.

ആഹാരത്തിന് അര മണിക്കൂർ മുൻപ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം. ആഹാരശേഷം വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ഭിത്തികൾക്ക് കേടുവരാതെ സംരക്ഷിക്കും. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ഉത്തമം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് തടയാനോ എക്കിൾ പോലുള്ള പ്രശ്നങ്ങൾ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതിൽ പ്രശ്നമില്ല. ആഹാരത്തിനിടയ്ക്ക് അമിതമായി വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഇളം ചൂട് വെള്ളം ചർമ്മത്തെ ശുദ്ധമായി നിലനിർത്താനും സഹായിക്കുന്നു. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസം നിരക്ക് 24% വരെ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ നിർജലീകരണം ഇല്ലാതാകും.