സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രം

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത 38 ശതമാനമാകും.

അതേസമയം, 2022 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്തെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ റെയില്‍വേ സ്റ്റേഷനുകളിലാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുക.