തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണെന്ന് ജെ BJPപി നദ്ദ ചൂണ്ടിക്കാട്ടി.
കോവിഡ്കാല പർച്ചേഴ്‌സിലടക്കം നടന്നത് വലിയ അഴിമതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി തിരുവനന്തപുരം ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമർശിച്ചു. തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി, കേന്ദ്രമന്ത്രി വി മുരളീധരൻ, സഹപ്രഭാരി രാധാ മോഹൻ അഗർവാൾ, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

