കെ-റെയിലിന് കേന്ദ്രാനുമതിയില്ലാതെ സാമൂഹികാഘാത പഠനം നടത്തിയിട്ടെന്ത് ഗുണം?: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുടെ ഡിപിആറിന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. പദ്ധതിയ്ക്കായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും, പദ്ധതിയുടെ പേരിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ആര് സമാധാനം പറയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിട്ടും കെ റെയില്‍ കോര്‍പറേഷന്‍ നല്‍കിയില്ല. പാതയുടെ അലൈന്‍മെന്റ്, റെയില്‍വെ ഭൂമി, പദ്ധയിയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്വകാര്യ ഭൂമി എന്നിവയുടെ വിവരങ്ങളും ലഭിച്ചിട്ടില്ല.

എന്നാല്‍, കെ-റെയില്‍ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്തിയതും കല്ലിട്ടതും കേന്ദ്രാനുമതി ഇല്ലാതെയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.