ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ നിർണായക കണ്ടെത്തലുമായി ദേശീയ അന്വേഷണ ഏജൻസി. ലോകത്തിലെ എറ്റവും വലിയ തീവ്രവാദ സംഘടകളിൽ ഒന്നായ മുസ്ലിം ബ്രദർഹുഡുമായി പോപ്പുലർ ഫ്രണ്ടിന് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു.
ലോക ഇസ്ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് പോപ്പുലർ ഫ്രണ്ട് മുസ്ലിം ബ്രദർഹുഡ് നേതാക്കൾക്ക് ഉറപ്പു നൽകിയെന്നും എൻഐഎ കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് മുസ്ലിം ബ്രദർഹുഡ് നേതാക്കന്മാരായ മുഹമ്മദ് മഹ്ദി, യൂസഫ് അൽ ഖരാദവി എന്നിവരുമായി സമ്പർക്കം പുലർത്തിയതിന്റെ രേഖകൾ എൻഐഎയ്ക്ക് ലഭിച്ചുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ലോകത്തിലെ ഏറ്റവും അപകടകാരിയ തീവ്രവാദ സംഘടന എന്നാണ് ബ്രാദർഹുഡ് വിശേഷിപ്പിക്കപ്പെടുന്നത്. ഈജിപ്തിലാണ് ഈ സംഘടന രൂപീകൃതമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങിൽ ഉള്ള മുപ്പതോളം തീവ്രവാദ സംഘടനകൾക്ക് ഫിനാൻസ് ചെയ്യുന്നത് ബ്രദർഹുഡാണെന്നാണ് ആരോപണം.
പല പശ്ചിമേഷൻ രാജ്യങ്ങളും നിരോധിച്ച സംഘടനയാണിത്. ഈജിപ്ത്, കസാഖിസ്ഥാൻ, സൗദി അറേബ്യ, റഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഈ സംഘടനയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മുസ്ലിമിന്റെ ജീവിതത്തിന്റെ സകല മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് ഖുർആനും സുന്നത്തും ആണെന്നാണ് ഈ സംഘടന വാദിക്കുന്നത്.
‘ഇസ്ലാമാണ് പരിഹാരം’ എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. ഖത്തർ, തുർക്കി തുടങ്ങിയവയാണ് ഇന്ന് ബ്രദർഹുഡിന് വലിയ സ്വാധീനമുള്ള രാജ്യങ്ങൾ.

