തൃശ്ശൂര്: കേരളമടക്കം വിവിധ സംസ്ഥാനങ്ങളില് പോപ്പുലര് ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന് ഐ എ നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതികരിച്ച് രാഹുല് ഗാന്ധി. എല്ലാ തരം വര്ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ചില ഇടതുമുന്നണി പ്രവര്ത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകള് നേര്ന്നു. ഞാന് മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു.പ്രതിപക്ഷ പാര്ട്ടികള് ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടത് സര്ക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്. എന്റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്. കേരളത്തിലെ കാര്യങ്ങള് സംസ്ഥാന നേതാക്കള് പറയുന്നുണ്ട്. ഇന്ത്യയുടെ ആദര്ശത്തിന്റെ പ്രതിരൂപമാണ് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം. അധ്യക്ഷന് ആരായാലും അത് ഉള്ക്കൊണ്ട് പ്രവര്ത്തിക്കണം. എന്റെ നിലപാട് കോണ്ഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കാന് താല്പര്യമില്ല. ഏതു കോണ്ഗ്രസുകാരനും കോണ്ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കാം. മത്സരം നടക്കണമെന്നു തന്നെയാണ് എന്റെ നിലപാട്. മത്സരിക്കുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളില് പല തവണ മറുപടി പറഞ്ഞതാണ്. അതു പരിശോധിച്ചാല് എനിക്കു പറയാനുള്ളതു വ്യക്തമാവും. ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷത്തിന് ആക്ഷേപിക്കാനാവില്ല. യാത്രയെ പുറമെ ആക്ഷേപിച്ചാലും ആശയത്തെ അവര്ക്ക് തള്ളിക്കളയാനാവില്ല. ആത്മാര്ഥതയോടെ ഒരു നേതാവും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയില്ല’- രാഹുല് ഗാന്ധി വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.

