കൊച്ചി: ഒക്ടോബര്‍ 8, 9 തിയതികളില്‍ ‘തിര’ ഫിലിം ക്ലബ്ബ് കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ശില്‍പശാല സംഘടിപ്പിക്കും. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പ്രവേശനം.
തിരക്കഥ, സംവിധാനം, എഡിറ്റിംഗ്, ഛായാഗ്രഹണം, അഭിനയം, ശബ്ദലേഖനം എന്നീ മേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. തുടക്കക്കാര്‍ക്കും പ്രവേശനമുണ്ട്. ഓരോ വിഷയത്തിലും വിദഗ്ദ്ധരായ സിനിമാപ്രവര്‍ത്തകര്‍ ക്ലാസുകളെടുക്കും. സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണനാണ് ക്യാമ്ബ് ഡയറക്ടര്‍. താല്‍പര്യമുള്ളവര്‍ filmpracharkeralam@gmail.comല്‍ ബന്ധപ്പെടണം.

