തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സ്പീക്കര്‍ പദവി എം ബി രാജേഷ് രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി. പാര്‍ട്ടി സെക്രട്ടറിയാി തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്റെ ഒഴിവിലാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എക്സൈസ് തദ്ദേശഭരണ വകുപ്പുകളാണ് രാജേഷ് കൈകാര്യം ചെയ്യുക. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.
അതേസമയം, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ വി ടി ബല്‍റാമിനെ മുട്ടുകുത്തിച്ച പ്രകടന മികവിനുള്ള അംഗീകരമായിരുന്നു എം.ബി രാജേഷിന് സ്പീക്കര്‍ പദവി. ആ പദവിയില്‍ നിറഞ്ഞു നിന്ന രാജേഷ്, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി.
നേരത്തെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന എം ബി രാജേഷ്, സ്പീക്കര്‍ പദവയില്‍ എത്തിയപ്പോള്‍, പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളില്‍ കരുതലോടെയായിരുന്നു നിലപാടുകളെടുത്തിരുന്നത്. ഗവര്‍ണര്‍ വിവാദത്തില്‍ ഉള്‍പ്പെടെ ആ മികവ് തന്നെയാണ് ഇപ്പോള്‍ മന്ത്രിപദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചതും.

