വരണ്ട ചർമ്മമുള്ളവരാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

വരണ്ട ചർമ്മം പരിചരിക്കുന്നത് ഒരിക്കലും അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഇത്തരക്കാർ ഭക്ഷണ രീതിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വരണ്ട ചർമ്മമുള്ളവർ വെള്ളം ധാരാളം കുടിക്കാം. ഇത് വളരെയധികം പ്രയോജനം ചെയ്യും. വരണ്ട ചർമ്മമുള്ളവർ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും ഏറെ ഉപകാരപ്രദമാണ്. ചർമ്മത്തിലെ വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കണം. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എമോളിയന്റുകൾ ചർമ്മത്തിന് കോശങ്ങൾക്കിടയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി ചർമ്മം കൂടുതൽ സുഗമമാക്കും.

കുളിക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ ചൂട് ആവശ്യത്തിന് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കുളിക്കുക. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാൻ കാരണമാകും. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.

നിങ്ങളുടെ ചർമ്മം ഏതാണ് അതിന് അനുയോജ്യമായ ഫേസ് പാക്കുകൾ മാത്രം ഉപയോഗിക്കണം. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചർമ്മത്തിന് ദോഷകരമായി മാറാറുണ്ട്. അതിനാൽ ഇവ ഉപയോഗിക്കരുത്.

നിങ്ങളുടെ ചർമ്മത്തിന് പ്രശ്നം ഉണ്ടാക്കുന്ന സാധനങ്ങൾ പരമാവധി ഒഴിവാക്കണം.