വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ 5ജി സേവനങ്ങള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി.
‘ഫിക്‌സഡ് ബ്രോഡ്ബാന്‍ഡിലെ അടുത്ത കുതിപ്പ് ഞാന്‍ പ്രഖ്യാപിക്കുകയാണ്, അതാണ് ജിയോ 5ജി. 100 ദശലക്ഷം വീടുകളെ ജിയോ 5ജി ഉപയോഗിച്ച് ബന്ധിപ്പിക്കും. ഇന്ത്യയില്‍ 5ജി പുറത്തിറങ്ങുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങളുടെ എണ്ണം 800 ദശലക്ഷത്തില്‍ നിന്ന് 1.5 ബില്യണ്‍ ആയി ഉയരും. 2023 ഡിസംബറോടെ ജിയോ 5ജി സേവനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തും. പാന്‍ ഇന്ത്യ 5ജി നെറ്റ്വര്‍ക്കിനായി ജിയോ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു.’- അംബാനി പറഞ്ഞു.
അതേസമയം, ജിയോ 5ജി സേവനങ്ങള്‍ ദീപാവലിയോടെയാകും എത്തുക. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കാകും ആദ്യം സേവനം ലഭ്യമാവുക. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആരംഭിക്കുക.

