റിലീസിന് മുമ്പേ ലോകറെക്കോര്‍ഡ് നേടിയ ‘ബിയോണ്ട് ദ സെവന്‍ സീസ്’ തിയേറ്ററുകളില്‍

റിലീസിന് മുന്‍പേ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ബിയോണ്ട് ദ സെവന്‍ സീസ് തിയേറ്ററുകളില്‍. പ്രതീഷ് ഉത്തമന്‍, ഡോക്ടര്‍ സ്മൈലി ടൈറ്റസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ഇരുപത്തിയാറ് ഡോക്ടര്‍മാര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോര്‍ഡ് നേട്ടമാണ് അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഈ ചിത്രത്തിന് ഇടം പിടിക്കാന്‍ കാരണമായത്.

ഫാന്റസി-ഹൊറര്‍-മിസ്റ്ററി ഗണത്തില്‍ പെടുന്ന ഈ ചിത്രം, കേരളത്തിലും അയര്‍ലാന്‍ഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന 400 വര്‍ഷത്തെ ചരിത്രമുള്ള പുനര്‍ജന്മത്തിന്റെയും നിഗൂഢശക്തികളുടെയും ഇടയില്‍ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്. പീറ്റര്‍ ടൈറ്റസ്, ഡോക്ടര്‍ പ്രശാന്ത് നായര്‍, ഡോക്ടര്‍ സുധീന്ദ്രന്‍, കിരണ്‍ അരവിന്ദാക്ഷന്‍, വേദ വൈഷ്ണവി, സാവിത്രി ശ്രീധരന്‍, ഡോക്ടര്‍ ഹൃദ്യ മേരി ആന്റണി, ആതിര പട്ടേല്‍, സിനോജ് വര്‍ഗീസ്, ഡോക്ടര്‍ ഗൗരി ഗോപന്‍, ജെറിന്‍ ഷാജന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.