സാമ്ബത്തിക മാന്ദ്യത്തിലെ മുന്‍കരുതലുകള്‍; ജീവനക്കാരുടെ വരുമാനം വെട്ടിക്കുറച്ച് ഐടി കമ്പനികള്‍

സാമ്ബത്തിക മാന്ദ്യത്തില്‍ മുന്‍കരുതലുകളെടുത്ത് ഐ ടി കമ്ബനികള്‍. ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യയിലെ മുന്‍നിര ഐടി സേവന സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റും മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഗോള മാന്ദ്യത്തിന് തയ്യാറെടുക്കേണ്ടതുണ്ടെന്ന ബോദ്ധ്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ഐ ടി കമ്ബനികളെ നയിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി എവറസ്റ്റ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ബെന്‍ഡോര്‍സാമുവല്‍ പറഞ്ഞു.

അതേസമയെ, ഇന്ത്യയിലെ രണ്ട് പ്രമുഖ ഐ ടി കമ്ബനികള്‍ ജീവനക്കാരുടെ വേരിയബിള്‍ സാലറി കുറച്ചതായാണ് റിപ്പോര്‍ട്ട്. ചില ഇന്ത്യന്‍ കമ്ബനികള്‍ ജീവനക്കാരുടെ മൊത്തത്തിലുള്ള ശമ്ബള പാക്കേജിന്റെ ഭാഗമായി വേരിയബിള്‍ പേ ഉള്‍പ്പെടുത്തുകയും അത് ജീവനക്കാരന്റെയും കമ്ബനിയുടെയും പ്രകടനവുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, സൈബര്‍ സുരക്ഷ, ക്രിപ്റ്റോകറന്‍സി തുടങ്ങിയ ഇടപാടുകളില്‍ ലോകവ്യാപകമായി ഡിമാന്‍ഡ് വര്‍ദ്ധിച്ചതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിദഗദ്ധരായ ജീവനക്കാരെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ ഐടി കമ്ബനികള്‍ ഉയര്‍ന്ന ശമ്ബളമായിരുന്നു നല്‍കിയിരുന്നത്.