‘അവതാര്‍’ വീണ്ടും തിയേറ്ററുകളിലേക്ക്‌

2006 ഡിസംബറില്‍ പുറത്തിറങ്ങിയ ജയിംസ് കാമറൂണിന്റെ നീലമനുഷ്യരുടെ കഥ പറയുന്ന ചിത്രം ‘അവതാര്‍’ തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. പിന്നീട് വന്ന തലമുറ അവതാര്‍ കാണുമ്‌ബോഴെല്ലാം തിയേറ്റര്‍ അനുഭവം മിസായതിന്റെ വിഷമം പങ്കുവെച്ചിരുന്നു.

അതേസമയം, ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത പതിപ്പാണ് ലോകമെമ്ബാടും തിയറ്ററുകളില്‍ എത്തുക. സെപ്തംബര്‍ 23 ആണ് റിലീസ് തീയതി. അവതാറിന്റെ സീക്വല്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.

നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. രണ്ടാം ഭാഗമായ അവതാര്‍ ദ് വേ ഓഫ് വാട്ടറിന്റെ റിലീസ് തീയതി ഡിസംബര്‍ 16 ആണ്. അവതാര്‍ 3 ന്റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2021 മാര്‍ച്ചില്‍ ചൈനയില്‍ ചിത്രം റീ റിലീസ് ചെയ്തിരുന്നു.