സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ കരാർ നിയമനം; അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാന ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി-ടെക് കമ്പ്വൂട്ടർ സയൻസ്/ ബി-ടെക് ഇൻഫർമേഷൻ ടെക്‌നോളജി, ഡാറ്റാ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ സോഫ്റ്റ് വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്‌ട്രേഡ് പ്രൈവറ്റ് കമ്പനികളിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ ആണ് യോഗ്യത.

പ്രായം 21നും 45നും മധ്യേ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക്: 0471 2337941, 2337942, 2337943.

അതേസമയം, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.