വാട്‌സ്ആപ്പിലെ പുതിയ മാറ്റം അറിഞ്ഞോ?

നമ്മള്‍ അയച്ച വാട്സാപ്പ് സന്ദേശം സന്ദേശം കാണേണ്ട എന്നുണ്ടെങ്കില്‍ ഒന്നുകില്‍ ഡിലീറ്റ് ഫോര്‍ മി അഥവാ തനിക്ക് മാത്രമായി സന്ദേശം ഡിലീറ്റ് ചെയ്യാനോ, അല്ലെങ്കില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ അഥവാ ആ ഗ്രൂപ്പിലെ ആര്‍ക്കും കാണാതെയിരിക്കാന്‍ സന്ദേശം ഡിലീറ്റ് ചെയ്യാനോ ഓപ്ഷനുണ്ട്. എന്നാല്‍ ഇപ്പോള്‍ സന്ദേശം അയച്ചശേഷം ഒരുമണിക്കൂറോളം സമയം മാത്രമേ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ പ്രവര്‍ത്തിക്കൂ. ഇനി അതിന്റെ സമയം ദീര്‍ഘിപ്പിക്കുന്ന പരീക്ഷണത്തിലാണ് വാട്സാപ്പ്.

പുതിയ അപ്ഡേറ്റനുസരിച്ച് രണ്ട് ദിവസം 12 മണിക്കൂര്‍ സമയത്തിന് മുന്‍പുളള മെസേജുകള്‍ വരെ ഇങ്ങനെ ഡിലീറ്റ് ചെയ്യാമെന്നാണ് വിവരം. ചില ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ രണ്ട് ദിവസത്തിനും 12മണിക്കൂറിനും ശേഷം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനായി. മുന്‍പ് ഒരു മണിക്കൂര്‍ എട്ട് മിനുട്ട് 16 സെക്കന്റ് സമയത്തേക്കായിരുന്നു എല്ലാവര്‍ക്കും കാണാനാകാത്ത തരത്തില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാകുക. ഫോണില്‍ ഈ ഓപ്ഷനില്ല എന്ന് കരുതി ആശങ്കപ്പെടേണ്ടെന്നും അത് അടുത്ത അപ്ഡേറ്റില്‍ തന്നെ ലഭ്യമാകുമെന്നുമാണ് വാട്സാപ്പ് അധികൃതര്‍ അറിയിക്കുന്നത്.