വനിതാ കൗൺസിലർ നിയമനം; അപേക്ഷ ക്ഷണിച്ചു

കൊച്ചി: കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന സൈക്കോസോഷ്യൽ പദ്ധതി പ്രകാരം വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളിൽ പ്രവർത്തിക്കുന്നതും പുതിയതായി പ്രവർത്തനം ആരംഭിക്കുന്നതുമായ കൗൺസിലിംഗ് സെന്ററുകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിതാ കൗൺസിലർമാരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി അല്ലെങ്കിൽ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് സ്പെഷ്യലൈസേഷനോടു കൂടിയുള്ള സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം- 40 വയസിൽ താഴെ. എറണാകുളം ജില്ലയിൽ സ്ഥിര താമസക്കാർക്ക് മുൻഗണന.

കൗൺസിലിംഗിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷയോടൊപ്പം ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. ഫോൺ : 0484-2952949. വിലാസം: ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യലയം, സിവിൽ സ്റ്റേഷൻ, താഴത്തെ നില, കാക്കനാട്, എറണാകുളം, പിൻ: 682030