ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അപേക്ഷ നൽകാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അതേസമയം, സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20 ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20 നു രാവിലെ 10 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.