അന്താരാഷ്ട്ര കളിക്കാരുടെ ലഭ്യത പരിശോധിക്കാനൊരുങ്ങി ബിസിസിഐ

കുറഞ്ഞത് 14 കളിക്കാരെയെങ്കിലും ലോക ഇലവന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ബിസിസിഐ. ഇത് പരിശോധിക്കേണ്ട കാര്യമാണ്. ഇംഗ്ലണ്ടിലെ പ്രാദേശിക സീസണും കരീബിയന്‍ പ്രീമിയര്‍ ലീഗും ഓഗസ്റ്റില്‍ നടക്കും. മത്സരം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ താല്‍പ്പര്യക്കുറവ് കാണിക്കില്ലെന്നാണ് ബിസിസിഐ നിലപാട്.

ഓഗസ്റ്റ് 27 ന് ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിന് മുമ്ബാണ് മത്സരത്തിനുള്ള നിര്‍ദ്ദിഷ്ട തീയതിയെന്നതിനാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാല്‍ വിദേശ ലീഗുകളില്‍ കളിക്കുന്ന അന്താരാഷ്ട്ര താരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഒരൊറ്റ മത്സരത്തിനായി അവരെ ഇന്ത്യയിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.