പനാജി: ഗോവ കോൺഗ്രസിൽ പ്രതിസന്ധി. സംസ്ഥാനത്ത് തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോൺഗ്രസ് എംഎൽഎമാർ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ പാർട്ടി യോഗം ബഹിഷ്കരിച്ചത്. പത്ത് എംഎൽഎമാർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ബലപ്പെട്ടതിനിടെയാണ് നേതൃത്വം യോഗം വിളിച്ചത്. നാല് എംഎൽഎമാർ മാത്രമാണ് യോഗത്തിനെത്തിയത്.
യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും എംഎൽഎമാരെല്ലാം ഒപ്പമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, ബിജെപി എംഎൽഎമാരെ വേട്ടയാടാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നിലവിൽ 40 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് 25 സീറ്റും കോൺഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്.

