തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ അഡിഷണൽ ഡയക്ടറായിരുന്ന എ.ഡി.ജി.പി മനോജ് എബ്രഹാമിന് വിജിലൻസ് മേധാവിയായി നിയമനം നൽകി. കെ പദ്മകുമാറാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഡി.ജി.പി.
എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായും നിയമിച്ചു. എം ആർ അജിത് കുമാറിന് പോലീസ് ബറ്റാലിയന്റെ എ.ഡി.ജി.പിയായി നിയമനം നൽകി. ഡെപ്യുട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ടി. വിക്രം ഉത്തരമേഖലാ ഐ.ജിയാകും.
ഐ ജി അശോക് യാദവിനെ സെക്യൂരിറ്റി ഐ.ജിയായി മാറ്റി. ബെവ്കോ എം.ഡി ശ്യാംസുന്ദറിനെ പുതിയ ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായി നിയമിച്ചു. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തും മാറ്റങ്ങൾ വരുത്തി. കോഴിക്കോട് റൂറൽ എസ്.പി ശ്രീനിവാസനെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റി. കറുപ്പ സ്വാമിയ്ക്ക് കോഴിക്കോട് റൂറൽ എസ്.പിയായി നിയമനം നൽകി. എറണാകുളം റൂറൽ എസ്.പി കാർത്തിക്കിനെ കോട്ടയത്തേക്ക് മാറ്റി.
പുതിയ എറണാകുളം റൂറൽ എസ് പി വിവേക് കുമാറാണ്. കോട്ടയം എസ്.പി ശില്പയെ വനിതാ ബറ്റാലിയനിലേക്ക് മാറ്റി. കൊല്ലം കമ്മിഷണർ നാരായണൻ പൊലീസ് ആസ്ഥാനത്തേക്ക് മാറും. മെറിൻ ജോസഫ് കൊല്ലം കമ്മിഷണറാകും. വയനാട് എസ്.പിയായിരുന്ന അരവിന്ദ് സുകുമാറിനെ കെ.എ.പി നാലിലേക്ക് മാറ്റി. ആർ.ആനന്ദ് വയനാട് എസ്.പിയും കുര്യാക്കോസ് ഇടുക്കി എസ്.പിയുമാകും.

