കൊവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയിലേക്ക് ഒതുങ്ങി എന്നും രണ്ടര വര്‍ഷത്തിനു ശേഷമാണ് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതെന്നും മലയാളികളുടെ സ്വന്തം ദീദിയായ ഉഷാ ഉതുപ്പ്
‘എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് ദോഷകരമായി ബാധിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ഇക്കാലമത്രയും മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭര്‍ത്താവ് ദീര്‍ഘകാലമായി കേരളത്തില്‍ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടില്‍ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതില്‍ ഒരുപാട് സന്തോഷം. എന്റെ മകന് സണ്ണി എനിക്കൊപ്പം കൊല്‍ക്കത്തയില്‍ തന്നെയാണ് താമസം. അവന് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആണ്. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏല്‍പ്പിച്ച വിഷമതകളും മറികടക്കാന്‍ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസം’- ഉഷ ഉതുപ്പ് പറഞ്ഞു.
മഴവില്‍ മനോരമയില്‍ നടന് ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ വേദിയില്‍ അതിഥിയായി എത്തിയതായിരുന്നു അവര്‍.

