കൗൺസിലർ നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കൗൺസിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യൽ വർക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പരമാവധി പ്രായം 40 വയസ്.

അപേക്ഷ ജൂലൈ 22ന് വൈകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോൺവെൻറ് സ്‌ക്വയർ, ആലപ്പുഴ എന്ന വിലാസത്തിൽ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും.