സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: സമഗ്ര ശിക്ഷ കേരള, ഇടുക്കിയുടെ കീഴിൽ ബി ആർ സി കളിൽ സ്പീച്ച് തെറാപ്പി സേവനം നൽകുന്നതിന് സ്പീച്ച് തെറാപ്പിസ്റ്റ് കളിൽനിന്നും അപേക്ഷ ക്ഷണിച്ചു. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതപത്രങ്ങളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 12 നകം സമഗ്ര ശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോൺ: 04862 226 991

അതേസമയം, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.